യുഎഇയില്‍ വിദ്യാഭ്യാസത്തിനുളള മുൻഗണന തുടരുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്. അബുദാബിയില്‍ ചേര്‍ന്ന സര്‍ക്കാര്‍ വാര്‍ഷിക തല യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന യോഗത്തില്‍ യുഎഇ ഭാരണാധികാരികളും വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
അടുത്ത 10 വർഷത്തേക്കുള്ള യുഎഇയുടെ കാഴ്ചപ്പാടാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്കരണം, ശക്തമായ സമ്പദ്വ്യവസ്ഥ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയായിരുന്നു ചര്‍ച്ചകൾ. നവീകരണവും നിക്ഷേപവും പ്രയോജനപ്പെടുത്തുന്നതിലൂടെ യുഎഇയുടെ പുരോഗതി ഉറപ്പാക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് പറഞ്ഞു.
സെഷനുകൾ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കിയതായി പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമും കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സമ്പ്രദായത്തിനായി അവിഭാജ്യ ഭൂപടം തയ്യാറാക്കിയെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി. പ്രത്യേക സർക്കാർ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസ മേഖലയെ സജീവമാക്കുന്നതിനൊപ്പം പുതിയൊരു തലമുറയെ വളർത്തിയെടുക്കാനുളള കാഴ്ചപ്പാടുകളുമുണ്ട്.