94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപിക്കായി മത്സരിച്ച ശക്തനായ സ്ഥാനാർത്ഥിയായിരുന്നു ഇ.ശ്രീധരൻ. മത്സര രംഗത്തേക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്നും പറയുന്നു.
ഇ ശ്രീധരൻ പ്രതീക്ഷവെച്ച മണ്ഡലങ്ങൾ ഇതൊക്കെയാണ്. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണെന്ന് അദ്ദേഹം പറയുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടുമെന്നും ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ പറഞ്ഞു.