ഏവിയേഷൻ കൺസൾട്ടൻസി ഒഎജി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023-ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി). 56.5 ദശലക്ഷം സീറ്റിംഗ് കപ്പാസിറ്റിയുള്ള ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി) പിന്നിൽ ലണ്ടൻ ഹീത്രൂ എയർപോർട്ട് (LHR) 46.5 ദശലക്ഷം സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.
യഥാക്രമം 53.98 ദശലക്ഷവും 45.27 മില്യണും സീറ്റിംഗ് കപ്പാസിറ്റിയുള്ള 2022, 2019 വർഷങ്ങളിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം കൂടിയായ മിഡിൽ ഈസ്റ്റ് ഏവിയേഷൻ ഹബ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സീറ്റുകളിൽ 25 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
3.99 ദശലക്ഷം സീറ്റുകളുള്ള ദുബായ്-റിയാദ് 2023-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ റൂട്ടായി റാങ്ക് ചെയ്യപ്പെട്ടു, 2022-ൽ രണ്ടാം സ്ഥാനത്തായിരുന്നു