ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിന്റെ മൂന്നാം പതിപ്പ് ഇന്ന് ( 2023 സെപ്റ്റംബർ 26 ന്) ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും. “എംപവറിംഗ് മൊബിലിറ്റി 4.0” എന്ന പ്രമേയത്തിന് കീഴിലാണ് ഈ എഡിഷൻ നടക്കുന്നത്. കോൺഗ്രസിന്റെ ഉദ്ഘാടന ദിവസം ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിലെ വിജയികളെ ആദരിക്കും.
2030-ഓടെ ദുബായിലെ 25 ശതമാനം മൊബിലിറ്റി യാത്രകളും സ്മാർട്ടും ഡ്രൈവർ രഹിതവുമായ യാത്രകളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ദുബായുടെ സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളുമാളുടെ ഭാഗമായാണ് ആർടിഎയുടെ സെൽഫ് ഡ്രൈവിംഗ് കോൺഗ്രസ്.
ദുബായ് വേൾഡ് കോൺഗ്രസിലും പങ്കെടുത്തവർക്കും സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിനായുള്ള ചലഞ്ചിലും പങ്കെടുത്ത എല്ലാവർക്കും ഊഷ്മളമായ സ്വാഗതമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടറുമായ ജനറൽ മാറ്റാർ അൽ തായർ അറിയിച്ചു. സ്വയം നിയന്ത്രിത ഗതാഗത ചലഞ്ചിലെ വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ലോകമെമ്പാടുമുളള കമ്പനികളിൽ നിന്ന് 27 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. രണ്ട് വിഭാഗങ്ങളിലായാണ് വേൾഡ് ചലഞ്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്. വ്യവസായ പ്രമുഖരും പ്രാദേശിക കമ്പനികളും ചേർന്ന് 2.3 മില്യൺ ഡോളറിന്റെ .സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക.