ദുബായിൽ ടാക്സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്സി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. വെളളിഴ്ചയാണ് ഇൻ്റർവ്യൂ സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും വാഗ്ദാനം ചെയ്യുന്നു.
23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ യുഎഇ, ജിസിസി ലൈസൻസുകൾ കൈവശം ഉളളവരായിരിക്കണം. 2,000-2,5000 ദിർഹം പ്രതിമാസ ശമ്പളത്തിന് പുറമേ ഡ്രൈവർമാർക്ക് തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസസൗകര്യവും ലഭിക്കും.
വാക്ക്-ഇൻ ഇന്റർവ്യൂ മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ദുബായിലെ അബു ഹെയിൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് എം-11-ൽ നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താമസ വിസ, യുഎഇ ദേശീയ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സിവി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകളും കൊണ്ടുവരണമെന്നാണ് നിർദ്ദേശം.
ബൈക്ക് റൈഡറുടെ ജോലിക്ക് ഉദ്യോഗാർത്ഥികൾക്ക് മോട്ടോർ ബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഓരോ ഡെലിവറിക്കും കമ്പനി 7.5 ദിർഹം നൽകും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. റമദാൻ മാസത്തിൽ ഡെലിവറി ഡ്രൈവർമാരുടെ ആവശ്യം വർദ്ധിക്കുമെന്ന് എച്ച്ആർ കൺസൾട്ടിംഗ് സ്ഥാപനമായ മെറ്റിയർ പറഞ്ഞു.