ബലിപെരുന്നാളിന്റെ ഭാഗമായി അനാഥരായ 300 ലധികം പെൺകുട്ടികൾക്കും ചെറിയ വരുമാനമുള്ള കുടുംബങ്ങൾക്കും സമ്മാനങ്ങൾ നൽകി ദുബായ് റോഡ്സ് അൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. നാഷണൽ ചാരിറ്റി സ്കൂളിലെ കാഷ് ഈദായയും ഈ സംരംഭങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർടിഎയുടെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസ് മേഖലയിലെ മാർക്കറ്റിംഗ് അൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മെഹ്റിസിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പരിമിത വരുമാനമുള്ള കുടുംബങ്ങളിൽ കഴിയുന്ന അനാഥർക്ക് സന്തോഷം നൽകുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി 40 അനാഥകുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു. കൂടാതെ ഐഎംജി വേൾഡ് ഓഫ് അഡ്വഞ്ചറിലേക്ക് കുട്ടികളുമായി യാത്രയും ഒരുക്കിയിട്ടുണ്ട്. കെയോലിസ് – എംഎച്, ഭക്ഷട്ന ഡിസൈൻ, ടോയ്‌സ് ആർ അസ് എന്നിവരുമായി സഹകരിച്ചാണ് സമ്മാനം വിതരണം നടത്തുന്നത്.