അഡ്നോക് അബുദാബി മാരത്തണില്‍ വിജയികളായവരെ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ ആദരിച്ചു. ശനിയാഴ്ച നടന്ന മാരത്തണിലെ മികച്ച കായികതാരങ്ങള്‍ക്ക് അഡ്നോക്കിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ഡോ അല്‍ ജാബര്‍ ട്രോഫികളും സമ്മാനിച്ചു. ഒരുമിച്ചു പ്രവര്‍ത്തിക്കുക’ എന്ന പ്രമേയത്തിലാണ് അബുദാബി സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി അഡ്നോക് സ്പോണ്സര് ചെയ്തത്.
അഡ്നോക് ആസ്ഥാനത്തിന് മുന്നില്‍ ആരംഭിച്ച മത്സരത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അരീഫ് അല്‍ അവാനിയും സന്നിഹിതനായിരുന്നു.പുരുഷ വനിതാ വിഭാഗങ്ങളില്‍ കെനിയന്‍ താരങ്ങളാണ് മുന്നിലെത്തിയത്. കെനിയന്‍ താരം തിമോത്തി കിപ്ലാഗട്ട് 2:05.20 സെക്കന്‍ഡില്‍ നാലാമത് അബുദാബി മാരത്തണില്‍ വിജയിയായി കെനിയയില്‍ ജനിച്ച ബഹ്റൈന്‍ അത്ലറ്റ് യൂനിസ് ചുംബ രണ്ട് മണിക്കൂര്‍ 20 മിനിറ്റും 41 സെക്കന്‍ഡും ഓടി വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.
42.2 കിലോമീറ്റര്‍ മാരത്തണിലും റിലേയിലും 2,150 അത്ലറ്റുകളും 10 കിലോമീറ്റര്‍ ഓട്ടത്തില്‍ 5,630 പേരും 6,355 ഓട്ടക്കാരും 5 കിലോമീറ്ററില്‍ 5,870 പേരും 2.5 കിലോമീറ്റര്‍ ഓട്ടത്തില്‍ 5,870 പേരും പങ്കെടുത്തു.