സർക്കാർ ജോലിക്കാർക്ക് നാല് ഫ്ലെക്സിബിൾ സമയങ്ങൾകൂടി അനുവദിച്ച് കുവൈറ്റ്. സിവിൽ സർവിസ് കമീഷനാണ് (സി.എസ്.സി) പുതിയ വർക്കിങ് സമയം അനുവദിച്ചത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലേക്കാണ് ജോലി സമയം പ്രഖ്യാപിച്ചിട്ടുള്ളത്.
ഏഴ് മണിക്കൂറാണ് നിലവിലുള്ള ജോലിസമയം. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ, 7.30 മുതൽ 2.30 വരെ, എട്ടു മണി മുതൽ മൂന്നു മണി വരെ, 8.30 മുതൽ 3.30 വരെ എന്നിങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ച ഫ്ലക്സിബിൾ വർക്കിങ് സമയങ്ങൾ.