ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം ഇന്ന്. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് പോരാട്ടം. ഇന്ന് രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം സ്ഥാനത്തിനായി ഇറങ്ങുന്ന മൊറോക്കോയും ക്രൊയേഷ്യയും ടൂർണമെൻ്റിൽ ഒരു തോൽവി മാത്രം നേടിയ തുല്യശക്തികളാണ്. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോഴും സമനിലയിലാണ് അവസാനിച്ചത്. അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കണം.
അതേസമയം ലോകകപ്പ് ഫൈനലിന് ഇനി ഒരു രാത്രിയുടെ ദൂരം മാത്രം. നാളെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അര്‍ജൻ്റീനയും ഫ്രാന്‍സും നേര്‍ക്കുനേർ പോരാട്ടം.