രാജ്യത്ത് മഴ വര്‍ദ്ധിപ്പിക്കാനുളള പദ്ധതികളുമായി യുഎഇ മുന്നോട്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ക്ലൗഡ് സീഡിംഗ് ഫ്ലൈറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മെറി വ്യക്തമാക്കി. അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ റെയിൻ എൻഹാൻസ്‌മെന്റ് ഫോറത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മഴ വർധിപ്പിക്കുക, ഭൂഗർഭജലം റീചാർജ് ചെയ്യുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക എന്നിവ അടിയന്തര ലക്ഷ്യങ്ങളായി രാജ്യം കാണുന്നു. ജലത്തിലും ഭക്ഷ്യസുരക്ഷയിലും വിനോദസഞ്ചാരത്തിലും കാലാവസ്ഥാ നിയന്ത്രണത്തിലും മഴയുടെ നിര്‍ണായകമാണ്. വരണ്ട കാലാവസ്ഥയ്ക്കെതിരായ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
ഗവേഷണം, തുടർച്ചയായ നവീകരണം, കാലാവസ്ഥാ പരിഷ്‌കരണത്തിന്റെ സങ്കീർണ്ണമായ ശാസ്ത്രം എന്നിവയില്‍ യുഎഇ ഏഴ് നൂതന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതില്‍ ക്ലൗഡ് സീഡിംഗും മഴ വര്‍ദ്ധനവും അടിസ്ഥാന ഘടകമായാണ് കാണുന്നത്. 2016ൽ 177 വിമാനങ്ങളാണ് ക്ലൗഡ് സീഡിംഗിനായി ഉപയോഗിച്ചത്. എന്നാല്‍ 2022ൽ യുഎഇ 311 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങൾ നടത്തിയെന്നും മറിയം അൽ മെറി പറഞ്ഞു.
ക്ലൗഡ് സീഡിംഗ്
അടിസ്ഥാനപരമായി ഒരു മേഘത്തിൽ നിന്ന് കൂടുതൽ മഴ നുളള ശ്രമങ്ങളെയാണ് ക്ലൗഡ് സീഡിംഗ് എന്ന് പറയുന്നത്. ജല കണികകളെ ആകർഷിക്കുന്ന ഉപ്പ് പോലുള്ള പദാർത്ഥങ്ങൾ വിമാനങ്ങളുടെ സഹായത്തോട് അന്തരീക്ഷത്തില്‍ വിതറുകയാണ് ചെയ്യുന്നത്. ശുദ്ധമായ അന്തരീക്ഷത്തിൽ 30 ശതമാനമോ പൊടിപടലമുള്ള അന്തരീക്ഷത്തിൽ 15 ശതമാനമോ മഴ വിത്തുകൾ വിതയ്ക്കാൻ കഴിയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ വിദഗ്ധർ പറയുന്നു. എന്നാൽ സങ്കീർണ്ണമായ പ്രക്രിയയില്‍ എത്രമാത്രം മഴയാണ് സൃഷ്ടിക്കുന്നതെന്ന് കണക്കാക്കാൻ പ്രയാസമാണെന്ന് എൻസിഎം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ യസീദി ചൂണ്ടിക്കാട്ടി.
മഴ ഫോറത്തിന്‍റെ ആറാമത് വാർഷിക ഉച്ചകോടിയാണ് അബുദാബിയില്‍ നടന്നത്. ആഗോള വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്ന് മഴ വർദ്ധന ശാസ്ത്രത്തിന്റെ പുരോഗതിയും വരണ്ട, അർദ്ധ വരണ്ട പ്രദേശങ്ങളിലെ ജലസുരക്ഷയെ നേരിടുന്നതിനുള്ള നൂതനമായ പരിഹാരങ്ങളും ചർച്ച ചെയ്തു.