സിനിമാ – സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിലാണ് അപർണ്ണയെ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവസമയത്ത് അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ബന്ധുക്കളിൽനിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. കരമന പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.