റ​മ​ദാ​ൻ ആ​ദ്യ​പ​ത്ത്‌ കഴിഞ്ഞു, കുവൈറ്റിൽ ഇനി കുട്ടികളുടെ ‘ഗി​ർ​ഗി​യാ​ൻ

Date:

Share post:

പുണ്യ റമദാൻ മാസത്തിലെ ആ​ദ്യ​ പത്ത് ദിവസങ്ങൾ പി​ന്നി​ട്ട​തോ​ടെ ‘ഗി​ർ​ഗി​യാ​ൻ’ ആ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കു​വൈ​റ്റിലെ കു​രു​ന്നു​ക​ൾ. റ​മ​ദാ​ൻ13 മു​ത​ലു​ള്ള മൂ​ന്നു രാ​വു​ക​ൾ കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യി ‘ഗി​ർ​ഗി​യാ​ൻ’ എ​ന്ന പേ​രി​ൽ കൊ​ണ്ടാ​ടു​ന്ന​ത് കു​വൈ​റ്റി​ലെ പാ​ര​മ്പ​ര്യ​മാ​ണ്. ചി​ല​യി​ട​ത്ത് ഈ ​ആ​ഘോ​ഷ​ത്തി​നെ ‘ഗ​ര​ങ്കാ​വോ’ എ​ന്നും വിളിക്കാറുണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി​ക​ളും സ​മ്മാ​ന​പ്പൊ​തി​ക​ളും കൈ​മാ​റുകയാണ് ചെയ്യാറുള്ളത്. അ​ല​ങ്കാ​ര​ങ്ങ​ളും പ്രത്യേക വസ്ത്രങ്ങളും അണിഞ്ഞ് കു​ട്ടി​ക​ളു​ടെ ‘ഗി​ർ​ഗി​യാ​ൻ’ സം​ഘ​ങ്ങ​ൾ വീ​ടു​ക​ൾ തോറും ക​യ​റി മ​ധു​ര​വും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റു​ന്ന​താ​ണ് ആ​ഘോ​ഷ​ത്തി​ന്റെ പ്രധാന ആ​ക​ർ​ഷ​ണം. പാ​ർ​ക്കു​ക​ളും ഷോ​പ്പി​ങ് മാ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ നടക്കാറുള്ളത്. കൂടാതെ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചും​ ഗി​ർ​ഗി​യാ​ൻ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

പാ​ട്ടു​പാ​ടി​യും സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യും കു​ട്ടി​ക​ൾ രാ​വി​നെ പ​ക​ലാ​ക്കു​മ്പോ​ൾ തി​ര​ക്കു​ക​ൾ മാ​റ്റി വെ​ച്ച് മു​തി​ർ​ന്ന​വ​രും ഈ ​ദി​ന​ങ്ങ​ളിൽ കു​ട്ടി​ക​ൾ​ക്കൊപ്പം കൂടും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗി​ർ​ഗി​യാ​ൻ ഓ​ഫ​റു​ക​ളും പ​തിവ് കാഴ്ചയാണ്. മാത്രമല്ല, കു​രു​ന്നു​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്‌ പൊ​ലി​മ​യേ​കാ​ൻ ജം​ഇ​യ്യ​ക​ളും മ​റ്റും പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കും​. ഗി​ർ​ഗി​യാ​ൻ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​നം മി​ഠാ​യി​ക​ളും സ​മ്മാ​ന​പ്പൊ​തി​ക​ളും വി​പ​ണി​യി​ലു​ണ്ടാവും. റ​മ​ദാ​ൻ ര​ണ്ടാ​മ​ത്തെ പ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ഗി​ർ​ഗി​യാ​ൻ ശു​വൈ​ഖി​ലെ മി​ഠാ​യി​ത്തെ​രു​വി​ൽ മ​ധു​രം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കാണ്. കു​ഞ്ഞു റാ​ന്ത​ൽ വി​ള​ക്കു​ക​ൾ, അ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും വി​ൽ​പ​ന​യും വ​ർ​ധി​ച്ചിട്ടുണ്ട്. ഗി​ർ​ഗി​യാ​ൻ ബോ​ക്സു​ക​ൾ​ക്കും ന​ല്ല ഡി​മാ​ൻ​റു​ണ്ട്. പ്ര​ത്യേ​ക പെ​ട്ടി​ക​ളി​ൽ അ​ല​ങ്കാ​ര​പ്പ​ണി ചെ​യ്താ​ണ് ഗി​ർ​ഗി​യാ​ൻ ബോ​ക്സു​ക​ളാ​ക്കു​ന്ന​ത്. മി​ഠാ​യി​ക്കൂ​ടു​ക​ൾ​ക്കും വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

അതേസമയം, ഗി​ർ​ഗി​യാ​ൻ ആ​ഘോ​ഷ വേ​ള​യി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കിയിട്ടുണ്ട്. ആ​ഘോ​ഷ​വേ​ള​യി​ൽ കു​ട്ടി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കേണ്ടത് അത്യാവശ്യമാണ്. റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും സ്ക്വ​യ​റു​ക​ളി​ലും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചിട്ടുണ്ട്. ഗ​താ​ഗ​ത ത​ട​സ്സം, കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണിത്. റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും സ്ക്വ​യ​റു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ, വി​നോ​ദ വാ​നു​ക​ൾ, ബാ​ൻ​ഡു​ക​ൾ, ഭ​ക്ഷ​ണ ട്ര​ക്കു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി. കൂടാതെ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും വേ​ഗം കു​റ​ക്കാ​നും മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തിട്ടുണ്ട്. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും മന്ത്രാലയം പ്രത്യേകം ഓർമപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...