ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും സൗദി അറേബ്യയിലെത്തും. ഒക്ടോബർ 19-ന് റിയാദ്, 20-ന് ദമാം, 21-ന് ജിദ്ദ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. ഒക്ടോബർ 19-ന് റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും. 20-ന് ദമാമിലും 21-ന് ജിദ്ദയിലും സംഘം സന്ദർശനം നടത്തുകയും പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.
അമേരിക്കയിൽ നടന്ന ലോക കേരള സഭക്ക് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി അറേബ്യയിലേക്ക് ലോക കേരള സഭയിൽ പങ്കെടുക്കാൻ എത്തുന്നത്. ലോക കേരളസഭയുടെ ലണ്ടൻ സമ്മേളന സമയത്ത് തന്നെ സൗദിയിലും സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു. പൊതുസമ്മേളനത്തിന് പുറമെ സൗദിയിൽ പ്രവാസി ബിസിനസ് മീറ്റ് നടത്താനും പദ്ധതിയുണ്ട്.