ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ചു. സള്‍ഫര്‍ കൂടാത അലൂമിനിയം, കാത്സ്യം, ക്രോമിയം, ഇരുമ്ബ്, ടൈറ്റാനിയം, സിലിക്കണ്‍ , മഗ്നീഷ്യം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.
പ്രഗ്യാന്‍ റോവറിലെ LIBS (ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്‌ട്രോസ്കോപ്) ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ചന്ദ്രോപരിതലത്തില്‍ ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഖരരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കൂടുതല്‍ ഉറപ്പിക്കുകയാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം. ചന്ദ്രോപരിതലത്തില്‍ ഹൈഡ്രജന്‍ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.
ഐഎസ്‌ആര്‍ഒ എക്‌സ് ഹാന്‍ഡിലിലൂടെയാണ് ചന്ദ്രയാന്‍-3 കണ്ടെത്തിയ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യര്‍ എത്തപ്പെടുമ്പോള്‍ അവര്‍ക്ക് നടത്താനാകുന്ന പരീക്ഷണങ്ങളുടെ സാധ്യതകള്‍കൂടി ചന്ദ്രയാന്‍- മൂന്നില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ വഴികാട്ടിയാകും.ഒരു ചാന്ദ്രദൗത്യം ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ചന്ദ്രോപരിതലത്തിലെ മൂലകങ്ങളുടെ തന്മാത്രാഘടനയെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്‌ട്രോസ്കോപ്.
Chandrayaan-3 Mission:
In-situ scientific experiments continue …..
Laser-Induced Breakdown Spectroscope (LIBS) instrument onboard the Rover unambiguously confirms the presence of Sulphur (S) in the lunar surface near the south pole, through first-ever in-situ measurements.… pic.twitter.com/vDQmByWcSL
— ISRO (@isro) August 29, 2023