തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം. പിന്നാലെ യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘർഷമുണ്ടായി.
ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്.
ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് ചാണക വെള്ളവും തളിച്ചത്. പിന്നാലെ സംഘർഷമുണ്ടാകുകയായിരുന്നു.