പതിനേഴാമത് ശൈഖ് സലീം അൽ അലി അസ്സബാഹ് ഇൻഫോർമാറ്റിക്സ് പുരസ്കാരം സ്വന്തമാക്കി ബഹ്റൈൻ സെൻട്രൽ ബാങ്ക്. നൂതന ഡിജിറ്റൽ മുന്നേറ്റം കൈവരിച്ചതിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന് പുരസ്കാരം നൽകുന്നത് എന്ന് ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സൺ ശൈഖ ഐദ സലിം അൽ അലി അസ്സബാഹ് പറഞ്ഞു. പുരസ്കാരത്തിന് അർഹമായ ബഹ്റൈനെ അവർ അഭിനന്ദിക്കുകയും ചെയ്തു.
ഡിജിറ്റൽ പരിവർത്തനത്തിലെയും ഉപയോഗത്തിലെയും വ്യതിരിക്തതയാണ് അവാർഡ് ജേതാക്കളെ നിർണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. അറബ് സമൂഹങ്ങളിൽ വിജയകരമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിൽ പ്രോത്സാഹനം നൽകുകയാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. 2001 മുതൽക്കാണ് പുരസ്കാരം നൽകി തുടങ്ങിയത്.