ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഹൈദരാബാദിൽ ഷൂട്ടിങ്ങിനിടെ ഗുരുതര പരുക്ക്. പ്രഭാസ്-ദീപിക പദുക്കോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രോജക്റ്റ് കെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്.
ആക്ഷൻ ഷോട്ടിനിടെയാണ് പരുക്കേറ്റത് . വാരിയെല്ലുളിൽ പൊട്ടലുണ്ടാതിനെ തുടർന്ന് ഹൈദരാബാദിലെ എഐജി ആശുപത്രിയി ചികിത്സതേടി. ബ്ലോഗിലൂടെ അപകടത്തിൻ്റെ വിശദാംശങ്ങൾ അമിതാഭ് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. ആരോഗ്യ അവസ്ഥയെപ്പറ്റുളള വിവരങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവച്ചു. പരുക്ക് ഭേതമാകാൻ ആഴ്ചകളെടുക്കുമെന്നാണ് റിപ്പോട്ടുകൾ. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് റദ്ദാക്കിയെന്നും ബിഗ് ബി വെളിപ്പെടുത്തി.
ചലിക്കുന്നതിനും ശ്വസിക്കുന്നതിനും വേദന അനുഭവപ്പെടുന്നുണ്ടെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. വീട്ടിനുളളിൽ തന്നെ വിശ്രമിക്കാനാണ് തീരുമാനം. സന്ദർശകരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.