ഓ​ഫ് സീ​സ​ൺ, അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്

Date:

Share post:

ഓ​ഫ് സീ​സ​ണി​ൽ അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വ് പ്രഖ്യാപിച്ച് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്. കു​വൈ​റ്റിൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കിലാണ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തിയത്. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്നത്. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റാ​ണ് ഈ​ടാ​ക്കു​ക. എന്നാൽ ഡി​സം​ബ​ർ 11 വ​രെ യാ​ത്ര ​ചെ​യ്യു​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​യിരിക്കും ഈ ​ഓ​ഫ​ർ. കു​വൈറ്റിൽ നി​ന്നു​ള്ള യാ​ത്ര​ക്കു മാ​ത്ര​മാ​ണ് ഈ ​കു​റ​വ്.

അതേസമയം കു​വൈ​റ്റിൽ ​നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30 കി​​ലോ ചെ​​ക്ക് ഇ​​ൻ ബാ​​ഗേ​​ജും ഏ​​ഴു​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​ണ്. തി​രി​ച്ച് 20 കി​​ലോ ചെ​ക്ക് ഇ​​ൻ ബാ​​ഗേ​​ജും ഏ​​ഴു​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​വ​രാം. ജൂ​ലൈ​യി​ൽ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ കൂ​ടു​ത​ലാ​യി വ​രു​ന്ന അ​ഞ്ചു കി​ലോ​യ്ക്ക് മൂന്ന് ദീ​നാ​ർ, 10 കി​ലോ​ക്ക് ആ​റു ദീ​നാ​ർ, 15 കി​ലോ​ക്ക് 12 ദീ​നാ​ർ എ​ന്നി​ങ്ങ​നെ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ഇ​താ​ണ് വീ​ണ്ടും കു​റ​ച്ച​ത്. എന്നാലിപ്പോൾ ഓ​ഫ് സീ​സ​ണും യാ​ത്ര​ക്കാ​രു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബാ​ഗേ​ജ് നി​ര​ക്കി​ൽ കു​റ​വു വ​രു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം ഓ​ഫ് സീ​സ​ണി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ജ​ന്യ ബാ​ഗേ​ജ് 30 കി​ലോ എ​ന്ന​ത് 40 കി​ലോ വ​രെയാണ് അ​നു​വ​ദി​ച്ചത്. കൂടാതെ ജൂ​ണി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് 10 കി​ലോ അ​​ധി​​ക ബാ​ഗേ​ജി​ന് 40 ദീ​നാ​ർ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​നു മു​മ്പ് 10 കി​ലോ​ക്ക് 14 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു നിരക്ക്. ഇ​താ​ണ് ഇപ്പോൾ കു​ത്ത​നെ കു​റ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...