ആകാശത്ത് മനോഹരമായ സൂര്യോദയം കണ്ട് മേഘങ്ങൾക്കിടയിലൂടെ പറന്നപ്പോൾ ഒരു പക്ഷിയെപ്പോലെ തോന്നി. വനിതകൾ മടിച്ചുനില്ക്കുന്ന സാഹസിക വിനോദങ്ങളിലൊന്നായ സ്കൈ ഡൈവിംഗിന് ശേഷം മലയാളികളുടെ പ്രിയ നടി അഹാനയാണ് സോഷ്യല്‍ മീഡിയില്‍ ഇങ്ങനെ കുറിച്ചത്.
ദുബായ് സന്ദര്‍ശനം ആഘോഷമാക്കുകയാണ് അഹാന കൃഷ്ണ. സ്കൈ ഡൈവിംഗ് നടത്തുന്നതിന്റെ ചിത്രങ്ങൾ അഹാനതന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഹലോ ഹബീബി എന്ന ക്യാപ്ഷനില്‍ ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നില്ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
ശരിക്കും വിസ്മയമായിരുന്നു അനുഭവമെന്നാണ് അഹാനയുടെ കുറിപ്പ്. ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞെന്നും താരം കുറിച്ചു. പുലര്‍ച്ചെ 5:45നാണ് സ്കൈ ഡൈവിംഗിന് തയ്യാറായതെന്നും അഹാന സൂചിപ്പിക്കുന്നു.
തന്റെ യാത്രകളുടേയും വിനോദങ്ങളുടേയും വിശേഷങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന അഹാന ദുബായ് കാഴ്ചകളും തന്റെ വ്ളോഗിലൂടെ പുറത്തെത്തിക്കുകയാണ്. നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തെ പിന്തുടരുന്നത്.