ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം, പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മിഷൻ

Date:

Share post:

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറയ്ക്കേണ്ടെന്ന് നിയമകമ്മിഷൻ ശുപാർശ ചെയ്തു. പതിനെട്ട് വയസ്സിനു താഴെയുള്ളവർക്ക്‌ കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തണമെന്നാണ് കമ്മീഷന്റെ ആവശ്യം. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടിക്കടത്തിനും എതിരായ നീക്കങ്ങൾക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.

അതേസമയം ഹീനകരമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈൽ ആക്ടിലും മുതിർന്നവരായി കണക്കാക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. കേസുകളുടെ സ്വഭാവമനുസരിച്ച് 16 മുതൽ 18 വയസ്സുവരെ പ്രായമുള്ളവരുടെ കാര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാവുന്നതാണ്. കൂടാതെ പോക്സോ നിയമപ്രകാരം ഉഭയസമ്മതത്തിനുള്ള പ്രായപരിധി സംബന്ധിച്ച് വർധിച്ചു വരുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി 18 വയസ്സിൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയും കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ചില കേസുകളിൽ പലപ്പോഴും ആൺകുട്ടികളാണ് ബലിയാടുകളാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 18ൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ആവശ്യം. 2013ൽ ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്തിയതോടെയാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 16ൽ നിന്ന് 18 ആക്കി ഉയർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...