കഴിഞ്ഞ മാസം തന്റെ ജന്മദിനത്തിൽ വാങ്ങിയ അബുദാബി ബിഗ് ടിക്കറ്റ് വഴി 15 മില്യൺ ദിർഹം നേടി ദുബായിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സക്കിൽ ഖാൻ സർവാർ ഖാൻ. രാജസ്ഥാൻ സ്വദേശിയാണ്. 191115 എന്ന നമ്പറിൽ എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
“ജൂലൈ 25-നായിരുന്നു എന്റെ ജന്മദിനം. ഇത് എന്റെ ഭാഗ്യദിനമാണെന്ന് എനിക്ക് തോന്നി, ഞാൻ ടിക്കറ്റ് വാങ്ങി ” എന്നാണ് സക്കിൽ പറയുന്നത്.
2011 മുതൽ ദുബായിൽ ജോലി ചെയ്യുകയാണ് സക്കീൽ. 2015 മുതൽ ലക്കി ഡ്രോ ടിക്കറ്റുകൾ വാങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഗ് ടിക്കറ്റിന് പുറമെ, ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെയും മഹ്സൂസിന്റെയും ഭാഗ്യപരീക്ഷണത്തിൽ പങ്കെടുത്തിട്ടുണ്ട്. മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ, ഒരു സഹോദരൻ, സഹോദരിമാർ എന്നിവരടങ്ങുന്ന ഒരു കൂട്ടുകുടുംബത്തിന്റെ ഭാഗമാണ് ഖാൻ. ദുബായിൽ എഞ്ചിനീയറിംഗ് കോർഡിനേറ്ററായി ജോലിനോക്കുകയാണ് സക്കീൽ. കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. എന്റെയും സഹോദരങ്ങളുടെയും വിവാഹത്തിനും അച്ഛന്റെ ചികിത്സയ്ക്കുമായി കുറച്ചു പണം കടം വാങ്ങിയിരുന്നുവെന്നും ആ കടങ്ങളെല്ലാം തീർക്കണമെന്നുമാണ് സക്കീലിന്റെ ഇപ്പോഴത്തെ ആഗ്രഹം.