വളരെ ഹൃദയഭേദകമായ വാർത്തയാണ് അബുദാബിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു.
കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ വിപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ആതിരയും മകൾ വാമികയും യുഎഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇതിന് ഇടയിലാണ് കുടുംബത്തിന്റെ അത്താണിയായ വിപിന്റെ വേർപാട്.
ജെമിനി ബിൽഡിങ് മെറ്റീരിയൽസിൽ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയിൽ എത്തിയതാണ്.