ഓക്സ്ഫഡ് ഇക്കണോമിക്സ് പുറത്തു വിട്ട മികച്ച അറബ് നഗരങ്ങളുടെ പട്ടികയിൽ അബുദാബിയ്ക്ക് ഒന്നാം സ്ഥാനം. ദുബായ്, ഷാർജ, അജ്മാൻ നഗരങ്ങള്‍ യഥാക്രമം രണ്ടാം സ്ഥാനത്തും റിയാദ് മൂന്നാം സ്ഥാനവും നേടി തൊട്ട് പിറകിലുണ്ട്. കുവൈത്ത് സിറ്റി മികച്ച അറബ് നഗരങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്.
ഓക്സ്ഫഡ് ഇക്കണോമിക്സ് പുറത്തു വിട്ട ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തില്‍ ന്യൂയോർക് സിറ്റിയാണ് ഒന്നാം സ്ഥാനം നേടിയത്. ലണ്ടൻ രണ്ടാം സ്ഥാനം നേടി. സമ്പദ് വ്യവസ്ഥ, ജീവിത നിലവാരം, വളർച്ച, പരിസ്ഥിതി എന്നിവ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്.