ശബ്ദ- വായു മലിനീകരണം തടയാൻ അബുദാബി.അബുദാബിയിലെ എല്ലാ പ്രോജക്ടുകളും സ്ഥാപനങ്ങളും ഇനി പാരിസ്ഥിതിക ലൈസൻസ് നേടണം. മാത്രമല്ല, വായു മലിനീകരണത്തിനും ശബ്ദത്തിനും ഉള്ള പരിധികൾ പാലിക്കണമെന്നും അധികൃതർ പ്രഖ്യാപിച്ചു.
വായു മലിനീകരണം കുറയ്ക്കുക, പരിസ്ഥിതി സംരക്ഷിക്കുക, , അബുദാബി എമിറേറ്റിനുള്ളിൽ അനുവദനീയമായ പരിധിക്കുള്ളിൽ ശബ്ദത്തിന്റെ അളവ് നിയന്ത്രിക്കുക എന്നീ ലക്ഷ്യത്തോടെ പരിസ്ഥിതി ഏജൻസി – അബുദാബി( EAD ) യുടെ ഡയറക്ട്ടർ ബോർഡ് ചെയർമാനെന്ന നിലയിൽ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ആണ് എയർ ക്വാളിറ്റി സിസ്റ്റം സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്. എയർ ക്വാളിറ്റി സിസ്റ്റത്തിലെ വ്യവസ്ഥകൾ അബുദാബിയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രോജക്ടുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. മാത്രമല്ല, അവരുടെ പ്രവർത്തനത്തിന് ആംബിയന്റ്റ് എയർ പരിരക്ഷ നൽകാൻ EAD-യിൽ നിന്ന് ഒരു പാരിസ്ഥിതിക ലൈസൻസ് നേടേണ്ടതും ആവശ്യമാണ്.