ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച സൂപ്പർമാർക്കറ്റിന് പൂട്ടിട്ട് അബുദാബി ഭക്ഷ്യ സുരക്ഷ അതോറിറ്റി. ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റാണ് അധികൃതർ അടപ്പിച്ചത്. മുസഫയിലെ വൺ പഴ്സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്.
സ്ഥാപനത്തിന് പിഴയും ചുമത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വച്ചിരുന്ന സ്ഥലത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധമായിരുന്നു കോഴികളെ പാർപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അഭ്യർഥിച്ചു.