അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. കോട്ടയം കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സണാണ് (17) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ സണ്ണിയാണ് കൈപ്പുഴയിലുള്ള സഹോദരിയെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ചത്.
ജാക്സന്റെ മാതാവ് റാണി അവിടെ നഴ്സായി ജോലി ചെയ്യുകയാണ്. 1992ലാണ് സണ്ണി അമേരിക്കയിലേക്ക് പോയത്. അവിടെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. സഹോദരങ്ങൾ: ജ്യോതി, ജോഷ്വാ, ജാസ്മിൻ.