യുഎഇ അലൈനിൽ സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന 11-ാമത് സെൻ്റ് ഡയനീഷ്യസ് എവർ റോളിംഗ് ട്രോഫി പ്രസംഗ മത്സരത്തിൽ അബുദാബി യൂണിറ്റിന് ഒന്നാം സ്ഥാനം. സെപ്റ്റംബർ 23ന് അലൈൻ ദേവലയത്തിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്.
യു.എസ്.സർക്കാറിലെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറും മലങ്കര ഓർത്തഡോക്സ് സഭാഗവുമായ റവ.ഫാ.അലക്സാണ്ടർ ജെ. കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. അലൈൻ ഇടവക വികാരി റവ.ഫാ.ജോൺസൺ ഐപ്പ് അധ്യക്ഷത വഹിച്ചു. റവ.ഫാ. മാത്യൂ ജോൺ, അലൈൻ ഇടവക സെക്രട്ടറി ശ്രീ. ഫിലിപ്പ് എൻ. തോമസ്, ഓ.സി.വൈ.എം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. ബെൻസൻ ബേബി, അലൈൻ ഓ.സി.വൈ.എം. സെക്രട്ടറി ശ്രീ. ജെയിഷ് എം ജോയി, പ്രോഗ്രാം കൺവീനർ ശ്രീ. ഷെജിൻ ചാക്കോ എന്നിവർ പ്രസംഗിച്ചു. ശ്രീ. ജോസഫ് ടി. ഏബ്രഹാം, അലൈൻ ഓ.സി.വൈ.എം വൈസ് പ്രസിഡന്റ് ശ്രീ. റോബി യോഹന്നാൻ, ട്രഷറർ ശ്രീ. ടിനു ഗീവർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ഡോ. കിംലിൻ ജോർജും (അബുദാബി സെൻ്റ് ജോർജ് ഓ.സി.വൈ.എം), രണ്ടാം സ്ഥാനം ജോയാസ് മറിയാം ഏലിയാസ് (അലൈൻ സെന്റ് ഡയനീഷ്യസ് ഓ.സി.വൈ.എം), മൂന്ന് സ്ഥാനം റോബിൻ ജോൺ (ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓ.സി.വൈ.എം) എന്നിവർ കരസ്ഥമാക്കി.