യൂട്യൂബ്, ഇൻസ്റ്റഗ്രാം സെൻസേഷനായ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദ് സിനിമയിലേക്ക്. പ്രമുഖ നിർമാതാവും നടനുമായ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നിഹാദ് അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിലൂടെ ‘തൊപ്പി’ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘ലോക്കോ’യിലൂടെയാണ് ‘തൊപ്പി’ വെളിപ്പെടുത്തിയത്.
തൊപ്പിയുടെ യൂട്യൂബ് ചാനലിന് 6.35 ലക്ഷം സബ്സ്ക്രൈബർമാർ ഉണ്ട്. കണ്ണൂര്‍ സ്വദേശിയാണ് നിഹാദ്. ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് തൊപ്പി ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പം മുതലേ ഗെയിമിങില്‍ തല്‍പ്പരനായ തൊപ്പിക്ക് ഇന്‍സ്റ്റാഗ്രാം റീല്‍സാണ് കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയത്. ലോക്കോ ലൈവിലെ രംഗങ്ങൾ ഇന്‍സ്റ്റാഗ്രാമിലൂടെ വൈറലാവുകയായിരുന്നു.
കണ്ണൂര്‍ ശൈലിയിലുള്ള തൊപ്പിയുടെ സംസാരവും വലിയ ആരാധകരെ ഉണ്ടാക്കി. അതേസമയം തൊപ്പിയുടെ പ്രതികരണങ്ങളിലെ സഭ്യതയില്ലായ്മ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. മങ്കി പെൻ, ആട് സീരീസ്, അങ്കമാലി ഡയറീസ്, അടി കപ്യാരെ കൂട്ടമണി, ജൂൺ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് ബാബുവിന്റെ ‘വാലാട്ടി’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്