വിജയ ചിത്രമായ കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം കന്നഡ സൂപ്പർ താരം യാഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ടോക്സിക്’ എന്നാണ് ചിത്രത്തിന്റെ പേര്. നടിയും സംവിധായികയുമായ ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്’ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. യാഷിൻ്റെ 19ാമത്തെ ചിത്രമാണിത്. നിവിൻ പോളി നായകനായെത്തിയ നിരൂപക പ്രശംസയേറ്റുവാങ്ങിയ മൂത്തോന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. കന്നഡയിലെ സായ് പല്ലവിയുടെ അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. ചിത്രം 2025 ഏപ്രിൽ 10-ന് റിലീസ് ചെയ്യും.