ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും നടുറോഡിലെ ബെഞ്ചിൽ കിടന്നുറങ്ങുന്ന ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. ഇവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡിയോസ് അമിഗോയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ആണിതെന്നറിഞ്ഞതോടെ അറിഞ്ഞതോടെ ആരാധകർ ആവേശത്തിലാണ്. ഈദ് ദിനത്തിലാണ് പോസ്റ്റർ പുറത്തിറക്കിയത്. ആഷിക് ഉസ്മാൻ നിർമ്മിച്ച് നവാഗതനായ നഹാസ് നാസറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും സൂരാജ് വെഞ്ഞാറന്മൂടും വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലാണ് ആരംഭിച്ചത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് ‘അഡിയോസ് അമീഗോ’. ‘കെട്ട്യോളാണ് എൻറെ മാലാഖ’യ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറുമാണ് നിർവഹിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെൻറ്.