പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എആർ റഹ്മാന്റെ സംഗീത നിശ പൊലീസ് നിർത്തി വയ്പ്പിച്ചു. പൂനെ സംഗവാടിയിലെ രാജ ബഹദൂർ മില്ലന് സമീപത്ത് പരിപാടി അവതരിപ്പിക്കുനതിനിടെയാണ് പൊലീസ് വേദിയിലേക്ക് കയറി ചെന്നത്. രാത്രി എട്ടുമണിമുതൽ 10 വരെയായിരുന്നു സംഗീത പരിപാടിയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ പത്ത് മണിക്ക് ശേഷവും പരിപാടി തുടർന്നതോടെ പോലീസ് ഇടപെട്ടു. അനുവദിച്ച സമയം കഴിഞ്ഞെന്ന് എആർ റഹ്മാനെ അറിയിക്കുകയും ശേഷം പാട്ട് നിർത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
എആർ റഹ്മാന്റെ ‘ഛയ്യ ഛയ്യ’ എന്ന ഹിറ്റ് ഗാനം വേദിയിൽ ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് വേദിയിലെത്തിയത്. പാട്ടു പാടി അവസാനിപ്പിക്കാൻ അനുവദിക്കാതെ പരിപാടി നിർത്താൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
A R Rahman यांचा कार्यक्रम पुणे पोलिसांनी केला बंद | Pune Police Take Action On A R Rahman Program#arrahman #arrahmanprogram #arrahmanmusic #music #punepolice pic.twitter.com/moh3UemwK3
— ZEE २४ तास (@zee24taasnews) May 1, 2023
അതേസമയം, ഷോ വിജയിപ്പിച്ചതിന് പൂനെയിലെ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് എആർ റഹ്മാൻ രംഗത്തെത്തി. ‘പൂനെ, കഴിഞ്ഞ രാത്രിയിൽ നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും സന്തോഷത്തിനും നന്ദി. പൂനെ ശാസ്ത്രീയ സംഗീതത്തിന്റെ ഈറ്റില്ലമായതിൽ ഒട്ടും സംശയിക്കാനില്ല. നിങ്ങൾക്കൊപ്പം വീണ്ടും പാടാൻ ഞങ്ങൾ ഉടൻ മടങ്ങിവരും’, അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.