ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടന് സുരാജ് വെഞ്ഞാറമൂട്. താരങ്ങളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് ഇന്ത്യയ്ക്ക് അപമാനകരമായ പ്രവർത്തിയാണ്. ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റ് ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ല എന്ന് സുരാജ് ഫേസ്ബുകിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റ് ലോക രാജ്യങ്ങൾക്ക് മുൻപിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ഓരോരുത്തരും ശബ്ദമുയർത്തണം. ഓരോരുത്തരും നീതിയുടെ സാക്ഷികൾ ആവുക.
ഇതിനോടകം നിരവധി നടീനടൻമാരാണ് ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ അഭിമാന താരങ്ങളെയും അവരുടെ നേട്ടങ്ങളെയും അപമാനിക്കുന്ന പ്രവർത്തിയാണ് ഉണ്ടായിട്ടുള്ളത്. റോഡിലൂടെ വലിച്ചിഴയ്ക്ക പെടേണ്ടവരോ അറസ്റ്റ് ചെയ്യപ്പെടേണ്ടവരോ അല്ല ഇവർ. നീതിയ്ക് വേണ്ടി മാത്രമാണ് അവർ പോരാടുന്നത്. സാധാരണ വ്യക്തിയ്ക് ലഭിക്കുന്ന നീതി എങ്കിലും ഇവർക്ക് ലഭിക്കണം എന്നിങ്ങനെ നിലപാടുകൾ വ്യക്തമാക്കി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.