ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്ക. ബംഗ്ലാദേശിനെതിരെ 21 റൺസ് നേടിയാണ് ശ്രീലങ്ക വിജയം ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ മത്സരം 236 റൺസിൽ അവസാനിച്ചു. ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. ബംഗ്ലാദേശ് 48.1 ഓവറിൽ 236 റൺസിന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സദീര സമരവിക്രമ, കുശാൽ മെൻഡിസ് എന്നിവരുടെ അർധ സെഞ്ചറികളുടെ ബലത്തിലാണ് മോശമല്ലാത്ത സ്കോർ നേടിയത്. ബംഗ്ലാദേശിനുവേണ്ടി തസ്കിൻ അഹമ്മദ്, ഹസൻ മഹ്മൂദ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. സമരവിക്രമയാണ് പ്ലെയർ ഓഫ് ദി മാച്ച്. ശ്രീലങ്കയ്ക്കു വേണ്ടി ദാസുൻ ശനക, മഹീഷ് തീക്ഷണ, മതീഷ പതിരാന എന്നിവർ 3 വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു.