ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിച്ചപ്പോൾ മുതൽ അപ്രതീക്ഷിത പ്രകടനങ്ങളും മത്സരവീര്യവും കൊണ്ട് കളിക്കളം നിറയുകയാണ്. ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം രവി ബിഷ്ണോയ് കാഴ്ചവെച്ചിരിക്കുന്നത്. എറിഞ്ഞ പന്ത് പറന്നുചെന്ന് പിടിച്ച താരത്തെ കയ്യടികളോടെയാണ് ക്രിക്കറ്റ് ആരാധകർ പുകഴ്ത്തിയത്.
ഇന്നലെ (ഞായറാഴ്ച) ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെയായിരുന്നു ബിഷ്ണോയിയുടെ അതിഗംഭീര ക്യാച്ച്. എട്ടാം ഓവറിൽ ബിഷ്ണോയ് എറിഞ്ഞ പന്ത് ആത്മവിശ്വാസത്തോടെ ഗുജറാത്തിന്റെ കെയിൻ വില്യംസ് വീശിയടിച്ചു. എന്നാൽ എറിഞ്ഞ വേഗത്തിൽ തന്നെ തിരിച്ചുവന്ന പന്ത് മികച്ച ഡൈവിലൂടെ ബിഷ്ണോയ് ഒറ്റക്കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
ഇത് കണ്ട് ഗ്യാലറി ഒന്നാകെ എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചത്. ഐപിഎല്ലിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച പുറത്താക്കലുകളിൽ ഒന്നായിരുന്നു ഇത്. താരത്തിന്റെ ഗംഭീര ക്യാച്ചിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തരംഗമാകുകയും ചെയ്തു. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സ് 33 റൺസിന്റെ ജയമാണ് നേടിയത്.
Is this the Catch of the Tournament? 👀#RaviBishnoi Airlines takes flight to grab a GAZAB Caught & Bowled! 💪
Is this the turning point of the match for #Lucknow?
Tune in to #LSGvGT in #IPLOnStar | LIVE NOW only on Star Sportspic.twitter.com/9SJMrhbkXn
— Star Sports (@StarSportsIndia) April 7, 2024