ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമാണ് ജസ്പ്രീത് ബുമ്ര. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യുനീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോൾ താരത്തിന്റെ ഭാര്യ സഞ്ജന ഗണേശിനെതിരെ നടന്ന ബോഡി ഷെയ്മിങ്ങാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം. തന്റെ ഫോട്ടോയ്ക്കെതിരെ മോശം കമിന്റിട്ടയാൾക്ക് കണക്കിന് മറുപടി കൊടുത്തതോടെ സഞ്ജന സ്റ്റാറായി മാറുകയും ചെയ്തു.
വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചാണ് ബുമ്രയും ഭാര്യയും ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സഞ്ജന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒരാൾ സഞ്ജനയ്ക്ക് തടി കൂടുതലാണെന്ന് കമന്റ് ഇട്ടത്. ഇതിൽ രേഷാകുലയായ സഞ്ജന രൂക്ഷമായ രീതിയിൽ കമന്റിട്ടയാൾക്ക് മറുപടിയും നൽകി. “നിങ്ങൾക്ക് സ്കൂളിലെ സയൻസ് പാഠപുസ്തകത്തിലെ കാര്യങ്ങൾ പോലും ഓർമ്മയില്ല. സ്ത്രീ ശരീരത്തെക്കുറിച്ച് എന്തു ധൈര്യത്തിലാണ് നിങ്ങൾ സംസാരിച്ചത്. മാറി പോകു” എന്നായിരുന്നു സഞ്ജനയുടെ പ്രതികരണം.
ഇതോടെ സംഭവം വൈറാലാകുകയും ചെയ്തു. കൃത്യസമയത്ത് പ്രതികരിച്ച സഞ്ജനയെ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് താരത്തിന് പിൻതുണയുമായി രംഗത്തെത്തുന്നത്. 2021 മാർച്ച് 15നായിരുന്നു ബുമ്രയും സ്പോർട്സ് ചാനലിലെ റിപ്പോർട്ടറുമായ സഞ്ജന ഗണേശനും തമ്മിലുള്ള വിവാഹം നടന്നത്. തുടർന്ന് 2023 സെപ്റ്റംബർ 4ന് ഇരുവർക്കും ഒരു ആൺകുഞ്ഞും പിറന്നിരുന്നു.