മലയാളി ക്രിക്കറ്റ് ആരാധകർക്ക് ആവേശമുയർത്തുന്ന മത്സരമാണ് ഇന്ന് ഐപിഎല്ലിൽ നടക്കുക. മലയാളിയായ സഞ്ജു സാംസന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. ലക്നൗ സൂപ്പർ ജയന്റ്സിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുക.
വൈകിട്ട് 3.30ന് സവായ് മാൻ സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രണ്ട് ഫ്രാഞ്ചൈസികളുടെയും ടൂർണമെന്റ് ഓപ്പണാണിത്. കഴിഞ്ഞ വർഷം ഈ വേദിയിൽ ലഖ്നൗ, രാജസ്ഥാനെ 10 റൺസിന് പരാജയപ്പെടുത്തിയിരുന്നു. അതിന്റെ പകരം വീട്ടാനുറച്ച് തന്നെയാകും സഞ്ജുവും സംഘവും ഇന്നിറങ്ങുക.
രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും. പരുക്കിന് ശേഷം കെ.എൽ.രാഹുൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും രാജസ്ഥാൻ – ലക്നൗ മത്സരത്തിനുണ്ട്.