ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം നവംബറില്‍ ആരംഭിക്കും. ബോർഡർ – ഗാവസ്കർ ട്രോഫിയുടെ ഭാഗമായി അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പകലും രാത്രിയിലുമുള്ള ടെസ്റ്റ് മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 22-ന് പെർത്തിൽ ആരംഭിക്കുന്ന മത്സരം 2025 ജനുവരി വരെ നീളും.
നവംബർ 22 മുതൽ 26 വരെയാണ് ആദ്യ ടെസ്റ്റ് നടക്കുക. ഡിസംബർ ആറ് മുതൽ പത്ത് വരെ രണ്ടാം ടെസ്റ്റും 14 മുതൽ 18 വരെ മൂന്നാം ടെസ്റ്റും 26 മുതൽ 30 വരെ നാലാം ടെസ്റ്റും നടക്കും. 2025 ജനുവരി മൂന്ന് മുതൽ ഏഴ് വരെയായിരിക്കും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് നടത്തപ്പെടുക. അഡ്ഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രിസ്ബൺ, മെൽബൺ, സിഡ്നി തുടങ്ങിയ വേദികളിൽ വെച്ചാണ് മറ്റ് ടെസ്റ്റുകൾ നടക്കുക.
ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വനിതാ ഏകദിനവും സംഘടിപ്പിക്കപ്പെടും. ഡിസംബർ അഞ്ച് മുതൽ 11 വരെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ വനിതകളുടെ പരമ്പര നടക്കുക. ഡിസംബർ അഞ്ച്, എട്ട്, 11 തീയതികളിലാണ് മത്സരങ്ങൾ അരങ്ങേറുക.