ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് മുൻ താരം മുഹമ്മദ് കൈഫ്. സൗരവ് ഗാംഗുലിയെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി കൈഫ് ഉയര്‍ത്തിക്കാട്ടിയത്. അതിശയിപ്പിക്കുന്ന ക്യാപ്റ്റനും വ്യക്തിയുമായിരുന്നു ഗാംഗുലിയെന്നും അതിന്റെ ഫലം അനുഭവിച്ചയാളാണ് താനെന്നും കൈഫ് വെളിപ്പെടുത്തി. ഗ്രൗണ്ടിലെത്തിയ ശേഷം ഏറ്റവും മികച്ച പ്രകടനം ടീമിനായി പുറത്തെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഒരിക്കല്‍ കൈഫിനോട് പറഞ്ഞത് ഓർക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ഗാംഗുലിയുടെ പിന്തുണയും അദ്ദേഹം കൈഫിൽ അർപ്പിച്ച വിശ്വാസവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. അതു വലിയൊരു കമന്റ് തന്നെയായിരുന്നു. ഒരു യുവ താരമെന്ന നിലയില്‍ സൗരവ് ഗാംഗുലിയെ പോലെയുള്ള ഒരു ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിക്കുക എന്നത് വലിയ ധൈര്യമായിരിക്കും നല്‍കുക എന്നും കൈഫ് വിശദമാക്കി.
അതിശയിപ്പിക്കുന്ന ക്യാപ്റ്റനും വ്യക്തിയുമായിരുന്നു ഗാംഗുലി. ക്യാപ്റ്റന്‍സിയുടെ അര്‍ഥം ടീമിന്റെ ലീഡറായി ഇരിക്കണം എന്നതാണ്. ടീമിനെ മുന്നില്‍ നിന്നു നയിക്കണം, ശരിയായി കളിക്കാരെ തിരഞ്ഞെടുക്കുകയും അവരെ പിന്തുണയ്ക്കുകയും വേണം. ഗാംഗുലിയാണ് ഇന്ത്യൻ ടീമിനെ പടുത്തുയര്‍ത്തിയതെന്നും കൈഫ് പറഞ്ഞു.