സയൻസ് ഫിക്ഷൻ തെലുങ്ക് ചിത്രമായ ‘പ്രോജക്ട് കെ’യിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സൂപ്പർഹീറോ സ്യൂട്ടണിഞ്ഞ് കരുത്തുറ്റ കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ഈ വമ്പൻ ചിത്രം നിര്‍മിക്കുന്നത്.
ജൂലൈ 20 നാണ് ചിത്രത്തിന്റെ ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്യുക. പ്രശസ്തമായ സാൻ ഡിയാഗോ കോമിക്-കോൺ 2023-ൽ വെച്ചാകും പ്രമൊ വീഡിയോ റിലീസ് ചെയ്യുക. അതേസമയം സാൻ ഡിയാഗോ കോമിക്-കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്ര നേട്ടവും ‘പ്രോജ്കട് കെ’ സ്വന്തമാക്കി. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിലുള്താണ്. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം റിലീസ് ചെയ്യും.