സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമയായി പൃഥ്വിരാജ്. താരം കൊച്ചി പൈപ്പേഴ്സിന്റെ ഓഹരി പങ്കാളിത്തമെടുത്തതായാണ് റിപ്പോർട്ട്. ഇതോടെ കേരളത്തിൽ പ്രഫഷനൽ ഫുട്ബോൾ ടീം സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ് മാറി.
മുൻ രാജ്യാന്തര ടെന്നിസ് താരവും എസ്ജി സ്പോർട്സ് ആന്റ് എന്റർടെയ്ൻമെൻ്റ്സ് സിഇഒയുമായ മഹേഷ് ഭൂപതിയും ചലച്ചിത താരം ലാറ ദത്തയുമാണ് നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീമിന്റെ ഉടമകൾ. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കൂടി സഹ ഉടമകളാകുന്നതോടെ ടീം സെലിബ്രിറ്റി ടീം ആയി മാറും.
കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗായ എസ്എൽകെ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.