KH-234 ഇൽ കമൽഹാസനൊപ്പം ദുൽഖറും 

Date:

Share post:

കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം KH-234 ഇൽ ദുൽഖർ സൽമാനും. : ‘ഒ കെ കൺമണി’യ്ക്ക്‌ ശേഷം മണിരത്നം ചിത്രത്തിൽ ദുൽഖർ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 1987ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ‘നായകനു’ ശേഷം കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് KH234 എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. 35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കമല്‍ഹാസന്‍-മണിരത്നം ടീം ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

വലിയ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. തൃഷയാണ് ചിത്രത്തിലെ നായിക. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന് അൻപറിവ് സഹോദരങ്ങളാണ് ആക്‌ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. രവി.കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകർ പ്രസാദ് നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ ശർമിഷ്ഠ റോയാണ്. കോസ്റ്റ്യൂം ഏക ലഖാനി. കമൽഹാസൻ സ്റ്റൈലിസ്റ്റ് അമൃത റാം. ഹെയർ ആൻഡ് മേക്കപ്പ് മലയാളിയായ രഞ്ജിത്ത് അമ്പാടിയും നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...