പുതിയ സിനിമ അനൗൺസ് ചെയ്ത് രമേശ്‌ പിഷാരടി, നായകൻ സൗബിൻ ഷാഹിർ 

Date:

Share post:

മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് രമേശ്‌ പിഷാരടി. നിരവധി സ്റ്റേജ് ഷോകളിൽ ഒറ്റയ്ക്ക് നിന്ന് വേദി കീഴടക്കുന്ന അപൂർവ്വം ചില താരങ്ങളിൽ ഒരാളാണ് നടൻ. സിനിമകളിലുടനീളം കോമഡിയും സഹനടനുമായെല്ലാം തിളങ്ങിയ രമേശ് പിഷാരടി സംവിധായകന്റെയും കുപ്പായം അണിഞ്ഞിരുന്നു. ജയറാമായിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി.

സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ്‌ ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള ബാദുഷ സിനിമാസ് ആണ്. സിനിമാ വിശേഷം പങ്കുവച്ചു കൊണ്ട് സൗബിനൊപ്പവും മറ്റ് അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ളതുമായ ഫോട്ടോകൾ നടൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ജയറാം ഏറെ വ്യത്യസ്തമായ കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ‘പഞ്ചവര്‍ണ്ണതത്ത’. ഇതായിരുന്നു രമേശ് പിഷാരടിയുടെ ആദ്യ ചിത്രം. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2018ൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ശേഷം 2029ൽ മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വ്വന്‍’ എന്ന പേരിൽ പിഷാരടി സിനിമ സംവിധാനം ചെയ്തു. ചിത്രത്തിന്റെയും രചനയും സംവിധാനവും പിഷാരടി തന്നെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...