പ്രിയതമന് പിറന്നാൾ ആശംസിച്ച് നസ്രിയ. ഫഹദ് ഫാസിലിന്റെ 41-ാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടി എടുത്ത താരങ്ങളുടെ ചിത്രവും മമ്മൂട്ടിയുടെ ചിത്രവും പങ്കുവച്ചാണ് നസ്രിയ ഫഹദിന് ആശംസ അറിയിച്ചത്. തന്റെ പ്രിയതമനും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായ ഷാനുവിന് പിറന്നാൾ ആശംസകൾ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
‘എന്റെ പ്രിയതമൻ ഷാനുവിന് ജന്മദിനാശംസകൾ. നീ വ്രജത്തെപ്പോലെ വെട്ടിതിളങ്ങട്ടെ. നിന്നെപ്പോലെ നീ മാത്രമേയുള്ളൂ. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഏറ്റവും പ്രിയങ്കരനായ ഒരേ ഒരു മമ്മൂക്ക എടുത്ത ചിത്രം പങ്കുവയ്ക്കുന്നു’ എന്നാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഫഹദിന്റെ പിറന്നാൾ വ്യത്യസ്ത രീതിയിൽ ആഘോഷിക്കാനും ആരാധകരുമായി ചിത്രങ്ങൾ പങ്കിടാനും നസ്രിയ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.