ഇന്ന് അമ്മമാരുടെ ദിനമാണ്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. അമ്മയെന്ന വാക്കിൽ നിറഞ്ഞുനിൽക്കുന്നത് നിറയെ സ്നേഹമാണ്. മാതൃത്വത്തിന്റെ മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമിപ്പിക്കുന്നത്.
1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. ഓരോ രാജ്യത്തിലും വ്യത്യസ്ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മേയ് 9 നാണ് (ഇന്ന്) മാതൃദിനം.
മാത്യദിനത്തിൽ അമ്മമാർക്കുള്ള ആശംസകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽമീഡിയ. മലയാളത്തിന്റെ സൂപ്പർ താരം ലാലേട്ടനും മാത്യദിനാശംസകൾ പങ്കുവെയ്ക്കാൻ മറന്നില്ല, അമ്മ ശാന്തകുമാരിയ്ക്കൊപ്പമുള്ള ചെറുപ്പകാലത്തിലെ ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെയാണ് നിരവധി പേരാണ് മദേഴ്സ് ഡേ ആശംസകൾ നേർന്നിരിക്കുന്നത്.