മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്ന ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം.
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.
തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. ശനിയാഴ്ച സിനിമയിലെ സഹ പ്രവർത്തകർക്കായി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.