സിനിമാ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേയ്ക്കെത്തി. പി.എസ് റഫീഖ് എഴുതിയ ‘മദഭരമിഴിയോരം’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രീതി പിള്ളയാണ് പ്രണയാർദ്രമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ജനുവരി 25-ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ ആഴ്ചതന്നെ 175-ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ജോൺ ആന്റ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് റഫീക്കാണ്.
#MadabharaMizhiyoram Song from #MalaikottaiVaaliban is Out Now! 😍🎵https://t.co/urM7aKfFnE
🎶 @iprashantpillai #PSRafeeque
🎙#PreetiPillai
✍🏻P S Rafeeque🎬 #VaalibanOnJan25#VaalibanVaraar @mrinvicible @shibu_babyjohn #SuchithraNair @achubabyjohn @mesonalee…
— Mohanlal (@Mohanlal) January 12, 2024
മോഹൻലാൽ തന്നെ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ മറ്റൊരു ഗാനമായ റാക്ക് ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.