‘ജയിലർ’ എന്ന മെഗാഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലാൽ സലാമിന്റെ ടീസർ റിലീസ് ചെയ്തു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രം രജനികാന്തിന്റെ മകളായ ഐശ്വര്യ രജനികാന്താണ് സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകൻമാരാകുന്ന ചിത്രത്തിൽ മൊയ്തീൻ ഭായ് എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് രജനി എത്തുന്നത്.
അതേസമയം ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും തമിഴിൽ നിന്നുള്ള നിരവധി താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത. ഛായാഗ്രഹണം വിഷ്ണു രംഗസാമി. എഡിറ്റർ പ്രവീണ്‍ ഭാസ്കർ. ചിത്രം അടുത്ത വർഷം ജനുവരിയിൽ പ്രദർശനത്തിനെത്തും.
‘വൈ രാജ വൈ’ എന്ന ചിത്രം ഇറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിളായിരിക്കും ചിത്രം റിലീസ് ചെയ്യുക.