ബോളിവുഡിലെ സ്വപ്ന സുന്ദരി കജോൾ തന്റെ 50-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് കജോളിന് ആശംസകൾ നേരുന്നത്. അതിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് സംവിധായകൻ കരൺ ജോഹറിന്റെ ആശംസാ കുറിപ്പ്. ജീവിതത്തിൽ ഒരിക്കലും മാറാത്ത സുഹൃത്താണ് കജോളെന്നാണ് കരൺ കുറിച്ചത്.
“ഭൂമിയിലെ ഏറ്റവും ഊഷ്മളമായ ആലിംഗനം… നിങ്ങൾക്ക് ഒരു എംആർഐ ആവശ്യമായി വന്നേക്കാം!!!! സ്നേഹം… വളരെ കുറച്ചുപേർക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രകടിപ്പിക്കാനോ പങ്കിടാനോ നൽകാനോ കഴിയുന്ന അളവറ്റ സ്നേഹം. ആ 1000 വാട്ട് പുഞ്ചിരിയും നിറഞ്ഞ സ്നേഹവും…..
പ്രണയത്തിൻ്റെ 5000 ഷേഡുകൾ അനുഭവിക്കാതെ നിങ്ങൾക്ക് എങ്ങനെ കജോളിൻ്റെ ഊർജ്ജം വിവരിക്കാൻ കഴിയും. അവൾ എന്നെ ആദ്യമായി കണ്ടുമുട്ടിയത് മുതൽ (ഞാൻ ധരിച്ച വസ്ത്രം കണ്ട് ഉറക്കെ ചിരിച്ചു) ഇന്നുവരെ… അവളറ്റ സ്നേഹം പകർന്നു നൽകുന്നു…. ഒരൽപ്പം പോലും മാറാത്ത, ഒരിക്കലും മാറാത്ത ഒരു വ്യക്തി! ലവ് യു കാഡ്സ്… എന്നാണ് കരൺ ജോഹർ കുറിച്ചത്.