മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഇന്ന് 64ആം പിറന്നാൾ ആഘോഷിക്കുകയാണ്. എന്നത്തേയും പോലെ പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ആദ്യമെത്തിയത് സാക്ഷാൽ മമ്മൂക്ക തന്നെയായിരുന്നു. ഒരുപാട് സിനിമാ താരങ്ങളും ആരാധകരും താരത്തിന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. എന്നാൽ ഒരാളുടെ ആശംസകൾക്ക് പ്രത്യേകതയുണ്ടായിരുന്നു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വ്യത്യസ്തമായ പിറന്നാൾ ആശംസ നൽകിയത് സാക്ഷാൽ ഉലകനായകൻ കമൽഹാസനായിരുന്നു.
കമൽഹാസന്റെ ആശംസ ഇങ്ങനെയാണ്,
‘നാല്പതു വര്‍ഷത്തോളമായി വളരെ വിമര്‍ശനാത്മകവും വിവേചന ശക്തിയുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ നായകനായി നിൽക്കുന്ന ഒരാൾ. 400 സിനിമകള്‍? പലർക്കും അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അദ്ദേഹം പ്രേംനസീറിന്റെ 500 സിനിമകളുടെ റെക്കോര്‍ഡ് ഭേദിക്കുന്നത് കാത്തിരിക്കുകയാണ് ഞാൻ. അദ്ദേഹത്തിന്റെ ജന്മദിനത്തില് ഇതിനേക്കാൾ വലിയൊരു ആശംസ എനിക്ക് നേരാനില്ല. ഇനിയുമൊരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള ആയുരാരോഗ്യം മോഹന്‍ലാലിന് നേരുന്നു- കമല്ഹാസൻ കുറിച്ചു.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് ,ജയസൂര്യ, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്. വില്ലനിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇപ്പോൾ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് ഈ മഹാനടൻ. പ്രേക്ഷക മനസ്സ് കീഴടക്കുന്ന, അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് തിയ്യറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന, തലയെടുപ്പുള്ള കഥാപാത്രങ്ങൾ ഇനിയും താര രാജാവിന് ലഭിക്കട്ടെ. അഭിനയ പ്രതിഭയ്ക്ക് 64 ആം പിറന്നാൾ ആശംസകൾ.