തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് നടി ജ്യോതിക. നിരവധി ആരാധകവലയമുള്ള താരം ഇപ്പോൾ ട്രോളന്മാരുടെ നടുവിലാണ്. കാരണം എന്താണെന്നല്ലേ? തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജ്യോതിക നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ താരം എയറിലാകുകയും ചെയ്തു.
തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. ഇതിനിടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടിയാണ് വലിയ ചർച്ചയായത്. വോട്ട് ചെയ്ത് എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം. ഇതിന് എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ടെന്ന് പറഞ്ഞാണ് ജ്യോതിക തന്റെ മറുപടി ആരംഭിച്ചത്. തൊട്ടുപിന്നാലെ എല്ലാ വർഷവും എന്നത് എല്ലാ അഞ്ച് വർഷവും എന്ന് തിരുത്തി.
തുടർന്ന് “ചില സമയങ്ങളിൽ നമ്മൾ നാട്ടിലുണ്ടാകില്ല. ചിലപ്പോൾ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കിൽ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളിൽ രഹസ്യമായി വോട്ട് ചെയ്യും. ഓൺലൈനിൽ കൂടെയെല്ലാം അവസരമില്ലേ” എന്നാണ് താരം പറഞ്ഞത്. ഓൺലൈനിലൂടെ വോട്ട് ചെയ്യാം എന്ന ജ്യോതികയുടെ പരാമർശം ഇതോടെ ചർച്ചയാകുകയും ചെയ്തു. ഓൺലൈനായി എങ്ങനെയാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കുകയെന്നാണ് മിക്കവരും ചോദിക്കുന്നത്.
എന്തായാലും സംഭവം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്രയും വിദ്യാഭ്യാസമുള്ള വ്യക്തികൾ സംസാരിക്കുമ്പോൾ കുറച്ചുകൂടി ആലോചിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Question was why didn't you vote and be an example to others.. what followed was a blast. She will put Rahul Gandhi and Kamal Hassan to shame… 🔥🔥🔥 pic.twitter.com/38Luuwtr5O
— Vishwatma 🇮🇳 ( மோடியின் குடும்பம் ) (@HLKodo) May 3, 2024